31 October Thursday

റവന്യു ജില്ലാ കലോത്സവത്തിന്‌ 
ഒരുക്കം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

പെരുമ്പാവൂർ
കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ഒരുക്കം തുടങ്ങി. 16 വേദികളിലാണ്‌ മത്സരങ്ങൾ.

14 ഉപജില്ലകളിൽനിന്ന്‌ 8000 ഓളം വിദ്യാർഥികൾ പങ്കടുക്കും. സ്വാഗതസംഘം രൂപീകരണയോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.


ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ടി അജിത്‌കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി അജയകുമാർ, ഷിജി ഷാജി, പി പി അവറാച്ചൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എൽദോസ് കുന്നപ്പിള്ളി എംഎൽഎ (ചെയർമാൻ), മനോജ് മൂത്തേടൻ (വർക്കിങ് ചെയർമാൻ), ഹണി ജി അലക്സാണ്ടർ (ജനറൽ കൺവീനർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top