27 December Friday

വിദ്യാര്‍ഥിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Updated: Monday Jan 2, 2017

കോലഞ്ചേരി > അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികന്‍ അറസ്റ്റില്‍. മൂവാറ്റുപുഴയ്ക്കടുത്ത് വീട്ടൂര്‍ കിങ്സ് ഡേവിഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍കോതമംഗലം കൊച്ചുപുരയ്ക്കല്‍ ഫാ. ബേസില്‍ കുര്യാക്കോസി (65)നെയാണ്  കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ ഹോസ്റ്റലിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ദില്ലിയില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികളുടെ മകനാണ് പീഡനത്തിനിരയായത്.

ആറ് മാസം മുമ്പ് ദില്ലിയില്‍ സ്കൂളിന്റെ ആവശ്യത്തിന് എത്തിയപ്പോഴാണ് വൈദികന്‍ ദമ്പതികളെ പരിചയപ്പെട്ടത്. തുടര്‍ന്നാണ് വൈദികന്റെ ചുമതലയിലുള്ള സ്കൂളില്‍ കുട്ടിയെ ചേര്‍ത്തത്. 68 വിദ്യാര്‍ഥികള്‍മാത്രമുള്ള സ്കൂളില്‍, പീഡനമേറ്റ വിദ്യാര്‍ഥി മാത്രമാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. സ്കൂളില്‍ ചേര്‍ത്ത സമയത്ത് കുട്ടിയുടെ സഹോദരനും കുറച്ച് ദിവസം താമസിച്ചിരുന്നു. പിന്നീട് ഫരീദാബാദിലെ പഠനസ്ഥലത്തേക്ക് പോയി. ഒറ്റയ്ക്കായ കുട്ടിയെ ഫാ. ബേസില്‍ തന്റെ മുറിയിലാണ് കിടത്തിയിരുന്നത്. തനിക്കുണ്ടായ ദുരനുഭവം കുട്ടി സഹോദരനെ ഫോണില്‍ അറിയിച്ചു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ ‘ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ അമ്മയും സഹോദരനുമെത്തി കുന്നത്തുനാട് സിഐ ജെ കുര്യാക്കോസിന് പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വൈദികനെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം ഇപ്പോള്‍ കളമശേരി കുടിലില്‍ റോഡിലെ വീട്ടിലാണ് താമസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top