22 December Sunday

ഹേമ കമ്മിറ്റി മറ്റു സിനിമാ ഇൻഡസ്ട്രികളിലും വേണം: പ്രിയാ മണി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നടൻ‌മാർക്കെതിരെ ​ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിരുന്നു. മലയാളത്തിലേതുപോലെ മറ്റ് സിനിമാ ഇൻഡസ്ട്രികളിലും ജസ്റ്റിസ് ഹേമ കമ്മിറ്റി പോലെ‌യുള്ളവ രൂപീകരിക്കണമെന്ന് പറയുകയാണ് നടി പ്രിയാ മണി.

"മറ്റു സിനിമാ മേഖലകളിലും, മറ്റെല്ലാ ജോലിസ്ഥലങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ കമ്മിറ്റികൾ വേണം. ജോലി സ്ഥലത്ത് നിങ്ങൾ സുരക്ഷിതരല്ലെങ്കിൽ തൊഴിലുടമകൾ എന്താണ് ചെയ്യുന്നത്?. ഇതെല്ലാം പണ്ടുമുതലേ നടക്കുന്ന കാര്യങ്ങളാണ്. ചിലർ അതേക്കുറിച്ച് തുറന്നുപറയും, ചിലർ പറയില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം, മുൻപ് നടന്ന കാര്യങ്ങളേക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളത് എന്ന കാര്യവും വായിച്ചിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും ഇത്തരം കമ്മിറ്റികൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളേക്കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു"- പ്രിയാ മണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top