28 December Saturday

സിനിമയില്‍ പവര്‍​ഗ്രൂപ്പുണ്ട്‌ , താൻ അതിന്റെ രക്തസാക്ഷി :
 പ്രിയനന്ദനന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


തൃശൂർ
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും താൻ അതിന്റെ രക്തസാക്ഷിയാണെന്നും സംവിധായകൻ പ്രിയനന്ദനൻ. പവർ ഗ്രൂപ്പിന്റെ ഇടപെടലിനെതുടർന്നാണ് തന്റെ രണ്ടാമത്തെ സിനിമ  ‘അത് മന്ദാരപ്പൂവല്ല’  മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

‘‘പൃഥ്വിരാജും കാവ്യാമാധവനും അഭിനയിച്ച സിനിമ ആറ് ദിവസത്തെ ഷൂട്ടിങ്ങിനുശേഷം മുടങ്ങി. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജിന് വിലക്ക് വന്നതിനെതുടർന്നാണ് മുടങ്ങിയത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ആളുകൾക്ക് ആത്മബലം കിട്ടിയിട്ടുണ്ട്. അന്യായങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടണം. മറ്റു മേഖലകളിൽ അന്യായം നടക്കുന്നുണ്ട് എന്ന താരതമ്യത്തിന്റെ ആവശ്യമില്ല. കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമാ പ്രവർത്തകർ ഉറപ്പുവരുത്തണം’’–- പ്രിയനന്ദനൻ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top