മലപ്പുറം > വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വധ്ര വോട്ടർമാരോട് നന്ദി പറയാൻ എത്തിയപ്പോൾ മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെയെല്ലാം അവഗണിച്ചു. ശനി പകൽ പതിനൊന്നോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയെയും രാഹുൽ ഗാന്ധിയെയും സ്വീകരിക്കാൻ കോൺഗ്രസ് നേതാക്കന്മാർ മാത്രമാണുണ്ടായിരുന്നത്. ലീഗ് നേതാക്കന്മാരെ ആരെയും കോൺഗ്രസ് നേതൃത്വം കരിപ്പൂരിലേക്ക് വിളിച്ചില്ല. കോൺഗ്രസിന്റെ ഈ നീക്കത്തിൽ ലീഗ് നേതാക്കൾ കടുത്ത അമർഷത്തിലാണ്.
പ്രിയങ്കയോ രാഹുലോ കരിപ്പൂരിൽ എത്തുമ്പോൾ പ്രതിനിധിയെ അയയ്‌ക്കണമെന്ന് ലീഗിനോട് കോൺഗ്രസ് ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് സ്വീകരണ പരിപാടികളിൽനിന്ന് ലീഗിന്റെ പ്രധാന നേതാക്കൾ വിട്ടുനിന്നു.
കരുളായിയിലും (നിലമ്പൂർ മണ്ഡലം) വണ്ടൂരിലും നടന്ന പരിപാടികളിൽ ലീഗിന്റെ പ്രധാന നേതാക്കൻമാർ ആരും പങ്കെടുത്തില്ല. ഞായറാഴ്‌ച വയനാട് ജില്ലയിലെ മൂന്നു കേന്ദ്രത്തിലാണ് സ്വീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..