ഒട്ടാവ > ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. നവംബർ 3ന് നടന്ന പ്രതിഷേധത്തിന് പ്രകോപനമുണ്ടാക്കിയെന്ന് ആരോപിച്ച് ക്ഷേത്ര പൂജാരിയായ രാജേന്ദ്ര പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. പൂജാരിയ്ക്കെതിരെ നടപടിയെടുത്തതായി ഹിന്ദു സഭാ മന്ദിർ പ്രസ്താവനയിറക്കി. സംഘർഷത്തെ തുടർന്ന് രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ പ്രസിഡന്റ് മധുസൂദൻ ലാമ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. പീൽ റീജിയണൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെയാണ് സസ്പെൻഡ് ചെയ്തത്. ബ്രാപ്ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയവർക്ക് നേരെ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഖലിസ്ഥാനി പതാക വീശുന്ന ആളുകൾ ക്ഷേത്രത്തിലെത്തിയവരെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..