19 December Thursday

പ്രൊഡക്ഷൻ കൺട്രോളർ 
ഷാനു ഇസ്‌മയിൽ 
മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി > സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്‌മയിലിനെ കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കൾ വൈകിട്ട്‌ 5.45ഓടെയാണ്‌ സംഭവം. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാനുവും സുഹൃത്തുക്കളും കഴിഞ്ഞ 11നാണ്‌ എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്‌. സുഹൃത്തുക്കൾ സിനിമാ ആവശ്യങ്ങൾക്കായി മടങ്ങിയിട്ടും മൂന്നുദിവസമായി ഷാനു ഹോട്ടലിൽ തുടർന്നു. ഹോട്ടൽ ജീവനക്കാരൻ മുറി ഒഴിയുന്ന കാര്യം തിരക്കാനെത്തിയപ്പോഴാണ്‌ ശുചിമുറിയിൽ വീണുകിടക്കുന്നത്‌ കണ്ടത്‌.

സുഹൃത്തുക്കളുടെ പേരിലാണ്‌ മുറിയെടുത്തിരുന്നത്‌. അതിനാൽ ഷാനുവിന്റെ മേൽവിലാസമടക്കമുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നു. അസ്വാഭാവിക മരണത്തിന്‌ സെൻട്രൽ പൊലീസ്‌ കേസെടുത്തു. ബന്ധുക്കൾ എത്തിയശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നശേഷം തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനും ഒരു സംവിധായകനുമെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തിരുന്നു. 2018ൽ സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്‌. ഇതേത്തുടര്‍ന്ന് സംവിധായകനില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top