24 November Sunday

പാഠപുസ്തകങ്ങളിൽ ഇനിമുതൽ ക്യൂആർ കോഡ്; വായനക്കൊപ്പം കാണാനും കേൾക്കാനുമുള്ള സംവിധാനം രാജ്യത്താദ്യം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

തിരുവനന്തപുരം> സ്കൂൾ പാഠപുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം കാണാനും കേൾക്കാനും സൗകര്യമൊരുക്കുന്ന ക്യു ആർ കോഡ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല രീതിയാണ് കേരളത്തിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

ഒരു സ്മാർട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈൽ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട് ക്ലാസ് മുറികളിലെ എൽസിഡി പ്രൊജക്ടറിലൂടെ സ്ക്രീനിൽ പ്രദർശിപ്പിക്കാം. കുട്ടിക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്ത ഭാവത്തിൽ അവതരിപ്പിക്കാൻ ഇതുമൂലം കഴിയും. വിദ്യാർഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സിൽ തങ്ങിനിൽക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top