22 December Sunday

മഹാനവമി; പിഎസ്‍സി പരീക്ഷകൾ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

തിരുവനന്തപുരം > നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്‍സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പി‍എസ്‍സി പരീക്ഷകളും മാറ്റിവെച്ചത്. പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ​


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top