23 December Monday

ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; ആവശ്യാനുസരണം തിരച്ചില്‍ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

കൽപ്പറ്റ > വയനാട് ദുരന്ത ബാധിത പ്രദേശത്തെ  ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണം  തിരച്ചില്‍ ഉണ്ടായിരിക്കും. തിരച്ചിലിൽ പങ്കെടുക്കുന്ന വിവിധ സേനാംഗങ്ങള്‍ മേഖലയിൽ തുടരും. ചാലിയാറിലും സമീപമുള്ള ദുരിത ബാധിത പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്തിയിരുന്നില്ല.

ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്.  കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ വെള്ളാർമല സ്കൂൾ റോഡിൽ പുഴക്കരയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു.

മുണ്ടക്കൈ, ചൂരൽമല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന്  പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം കാല താമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top