22 December Sunday

വയലാർ രണധീരർക്ക്‌ ഇന്ന്‌ പ്രണാമം

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024

ആലപ്പുഴ > നാടിന്റെ മോചനത്തിനായി  തൊഴിലാളിവർഗം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ  സ്‌മരണകളുയർത്തുന്ന പുന്നപ്ര–-വയലാർ രക്തസാക്ഷിത്വത്തിന്റെ  
78–-ാമത്‌ വാർഷിക വാരാചരണത്തിന്‌ നാട്‌ ചുവപ്പണിഞ്ഞു. വാരിക്കുന്തവുമായി പട്ടാളത്തിന്റെ നിറതോക്കിനോടേറ്റുമുട്ടി ജീവത്യാഗംചെയ്‌ത വയലാർ സമരധീരർക്ക്‌ ഞായറാഴ്‌ച ആയിരങ്ങൾ പ്രണാമമർപ്പിക്കും.

രാവിലെ 7.30ന്‌ ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ്‌ ജി സുധാകരൻ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറും. ഒമ്പതിന്‌ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെ വി ദേവദാസ്‌ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറും. വയലാറിലെത്തുന്ന ഇരുദീപശിഖകളും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.  

 പകൽ മൂന്നിന്‌ വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കും. അഞ്ചിന്‌ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തുടങ്ങിയവർ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top