കണ്ണൂർ
പുഷ്പന് അന്തിമോപചാരമർപ്പിക്കാൻ നേതാക്കളും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് പൊതുദർശനം നടന്ന തലശേരി ടൗൺഹാൾ, കൂത്തുപറമ്പ്, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, എം സ്വരാജ്, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശർമ, പി ജയരാജൻ, എൻ എൻ കൃഷ്ണദാസ്, എ പ്രദീപ്കുമാർ, കെ കെ രാഗേഷ്, ടി വി രാജേഷ്, വി ശിവദാസൻ എംപി, പി ശശി, വത്സൻ പനോളി, കെ സജീവൻ, കെ അനിൽകുമാർ, എസ് സതീഷ്, എൻ ചന്ദ്രൻ, ബിജു കണ്ടക്കൈ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, എം സുരേന്ദ്രൻ, കാരായി രാജൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമാൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, സി സത്യപാലൻ, ഡിവൈഎഫ്ഐ പ്രസിഡന്റ് എ എ റഹീം, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കാർത്തിക്, സെക്രട്ടറി ശിങ്കാരവേലൻ, കർണാടക സംസ്ഥാന ട്രഷറർ സന്തോഷ് ബാജൽ, എംഎൽഎമാരായ ടി ഐ മധുസൂദനൻ, കെ വി സുമേഷ്, എം രാജഗോപാലൻ, എം വിജിൻ, സച്ചിൻദേവ്, കെ പി കുഞ്ഞമ്മദ്കുട്ടി, കെ യു ജനീഷ്‌കുമാർ,കെ പി മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ, സിപിഐ നേതാവ് സിഎൻ ചന്ദ്രൻ, ജനതാദൾ എസ് നേതാവ് പി പി ദിവാകരൻ, എൽജെഡി നേതാവ് പി കെ പ്രവീൺകുമാർ, കോൺഗ്രസ് എസ് നേതാവ് ഇ പി ആർ വേശാല, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന, നടൻ പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
നഷ്ടമായത് ഉള്ളുതൊടുന്ന സ്‌നേഹം
പ്രസ്ഥാനത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത രക്തസാക്ഷികളുടെ അനശ്വരസ്മരണ അലയടിക്കുകയായിരുന്നു ആ ഹാളിൽ. ജീവിക്കുന്ന രക്തസാക്ഷിയായി മുപ്പത് വർഷം ജീവിച്ച പുഷ്പനെ അവസാനമായി ഒരു നോക്കു കാണാനെത്തിയവരിൽ രക്തസാക്ഷി കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കൂത്തുപറമ്പ് വെടിവയ്‌പിൽ രക്തസാക്ഷിയായ ബാബുവിന്റെ സഹോദരങ്ങളായ മോഹനനും കുഞ്ഞനന്തനും തലശേരി ടൗൺ ഹാളിൽ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി. ‘‘ബാബുവിനെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് കിട്ടിയ മറ്റൊരു സഹോദരനായിരുന്നു പുഷ്പൻ. സമയം കിട്ടുമ്പോഴെല്ലൊം വീട്ടിലെത്തി പുഷ്പനെ കാണും. എപ്പോഴും കുടുംബത്തെ കുറിച്ച് ചോദിച്ചറിയും. ചിലപ്പോൾ ഫോണിലും വിളിക്കും. വലിയ വേദനയാണ് ഈ നഷ്ടം’’–- മോഹനൻ പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സഹോദരൻ രാമദാസും പുഷ്‌പചക്രം സമർപിച്ചു. വിലാപയാത്രയിൽ നടക്കാൻ കഴിയാത്ത അവസ്ഥയിലും പാനൂർ ടൗണിൽ റോഡിന് വശത്ത് കാത്തുനിന്നാണ് രാമദാസൻ പുഷ്പചക്രം അർപ്പിച്ചത്.
‘‘ എട്ട് മാസം മുമ്പ് കുടുംബസമേതം വീട്ടിലെത്തിയാണ് പുഷ്പനെ അവസാനമായി കണ്ടത്. നട്ടെല്ലിന് പരിക്കേറ്റ് ഇരുകാലും തളർന്നിട്ട് വർഷങ്ങളായി. എങ്കിലും പുഷ്പനെ കാണാൻ പോകാറുണ്ട്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ പുഷ്പൻ ചോദിച്ചറിയും. എന്നും കൂടെ നിന്ന സഹോദരനെയാണ് നഷ്ടമായത്’’–- രാമദാസൻ പറഞ്ഞു. കെ കെ രാജീവന്റെ ഭാര്യ കെ കെ നിഷ, പി കെ കുഞ്ഞനന്തന്റെ ഭാര്യ ശാന്ത എന്നിവരും രക്തസാക്ഷി റോഷന്റെ അമ്മ നാരായണി, രക്തസാക്ഷി കെ വി സുധീഷിന്റെ സഹോദരിമാരായ കെ വി ഗീത, കെ വി റീജ എന്നിവരും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..