22 December Sunday

സഖാവ്‌ പുഷ്‌പൻ തലമുറകൾക്ക്‌ പ്രചോദനം : പുത്തലത്ത് ദിനേശൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


തിരുവനന്തപുരം
അവസാനശ്വാസം വരെ സഖാവ്‌ പുഷ്‌പൻ ഉയർത്തിപ്പിടിച്ച പോരാട്ടവീര്യവും സമൂഹത്തോടും പ്രസ്ഥാനത്തോടുമുള്ള പ്രതിബദ്ധതയും വരും തലമുറകൾക്ക്‌ പ്രചോദനമാകുമെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അനുസ്‌മരിച്ചു. പോരാളികളുടെ പോരാളിയായിരുന്ന പുഷ്‌പന്റെ വിയോഗം സംസ്ഥാനത്തെ ജനാധിപത്യ ശക്തികൾക്കാകെ തീരാനഷ്‌ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. പുഷ്‌പന്റെ വിയോഗത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജും അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top