27 December Friday

പുഷ്‌പന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024


കണ്ണൂർ
കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിങ്കളാഴ്‌ച പകൽ മൂന്നിന്‌ മേനപ്രത്തെ വീട്ടിലെത്തിയ മുഖ്യമന്ത്രി പുഷ്‌പന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചു. കുടുംബാംഗങ്ങളോടും സഖാക്കളോടും സംസാരിച്ചശേഷം, പുഷ്‌പന്റെ ചിതയെരിഞ്ഞ സ്ഥലവും സന്ദർശിച്ചു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, സ്പീക്കർ എ എൻ ഷംസീർ എന്നിവരും ഒപ്പമുണ്ടായി.

വെടിവയ്‌പിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്നപ്പോൾമുതൽ അവസാനകാലംവരെ പിണറായി വിജയൻ ഇടയ്‌ക്കിടെ പുഷ്‌പനെ സന്ദർശിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ വീട്‌ നിർമിച്ചുനൽകിയപ്പോഴും ഏറ്റവുമൊടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും പുഷ്പനെ സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തിയിരുന്നു.     


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top