20 September Friday

പുതുമന ശ്രീജിത്ത് നമ്പൂതിരി 
ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി എരുമപ്പെട്ടിക്കടുത്ത് വേലൂർ പഞ്ചായത്തിലെ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തി ആകുന്നത്.   30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേൽക്കും. ഉച്ചപ്പൂജ കഴിഞ്ഞ്  തന്ത്രിയുടെ സാന്നിധ്യത്തിൽ   മേൽശാന്തി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ഒക്ടോബർ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.  നിയുക്ത മേൽശാന്തി   12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. തുടർന്നാണ്  മേൽശാന്തി ചുമതലയേൽക്കുക. പുതുമന ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും  പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയുടേയും മകനാണ്.  

പുതുരുത്തി കിണറ്റമറ്റംമനയിലെ കൃഷ്ണശ്രീയാണ് ഭാര്യ . മക്കൾ: ആരാധ്യ. ഋഗ്വേദ. വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 17 വർഷമായി മേൽ ശാന്തിയാണ്. ബികോം ബിരുദ ധാരിയാണ്. മുത്തച്ഛൻ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നാണ് പൂജാവിധികൾ സ്വായത്തമാക്കിയത് . പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിലും അഭ്യസിച്ചു. ആദ്യമായാണ് കുടുംബത്തിൽ നിന്നും ഒരാൾ ഗുരുവായൂർ  മേൽശാന്തിയാകുന്നത്.  ഏട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് തെരഞ്ഞെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top