22 December Sunday

സുജിത്‌ ദാസ്‌ ഭരണ–പ്രതിപക്ഷ 
നേതാക്കളുടെ ഫോൺ ചോർത്തി: പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മഞ്ചേരി > മാവോയിസ്‌റ്റുകളെ പിടികൂടാൻ രൂപീകരിച്ച പ്രത്യേക സംഘത്തെ ഉപയോഗിച്ച്‌ മലപ്പുറം എസ്‌പിയായിരിക്കേ സുജിത്‌ ദാസ്‌  മന്ത്രിമാരുടെയും ഭരണ–- പ്രതിപക്ഷ നേതാക്കളുടെയും ഉന്നതരുടെയും ഫോൺ ചോർത്തിയെന്ന്‌ പി വി അൻവർ എംഎൽഎ ആരോപിച്ചു. കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അതുവഴി സ്വർണം പിടിച്ചെടുക്കാനും ഫോൺ ചോർത്തൽ ഉപയോഗിച്ചുവെന്നും അൻവർ മഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അരീക്കോട്‌ തണ്ടർബോൾട്ട് ആസ്ഥാനത്തെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ്‌ ഫോൺ ചോർത്തിയത്‌. ഇതിന്‌ നേതൃത്വം നൽകിയ അസി. കമാൻഡന്റ്‌ ഉൾപ്പെടെയുള്ളവരുടെ പേരുവിവരങ്ങളും അൻവർ പുറത്തുവിട്ടു.  

എഡിജിപി അജിത്‌ കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തുനൽകും. രാഷ്‌ട്രീയ കേസുകൾ അട്ടിമറിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിച്ചിട്ടുണ്ട്‌. പൊന്നാനിയിൽ പരാതി നൽകാനെത്തിയ വീട്ടമ്മയെ പൊലീസ്‌ ഉദ്യോഗസ്ഥർ പീഡിപ്പിച്ചതിൽ നടപടി ആവശ്യപ്പെട്ട്‌ ഡിജിപിക്ക്‌ കത്തുനൽകുമെന്നും അൻവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top