23 December Monday

ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; യാത്ര നിർദ്ദേശം അംഗീകരിച്ചശേഷം

●എം പ്രശാന്ത്Updated: Thursday May 28, 2020


ന്യൂഡൽഹി > വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്.

ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ, കുടുംബത്തിൽ മരണം സംഭവിച്ചവർ, മറ്റ്‌ ദുരിതമനുഭവിക്കുന്നവർ എന്നിവരെ മാത്രമാണ് കേന്ദ്രം സ്ഥാപന ക്വാറന്റൈനിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇവർ വീടുകളിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം.

കേന്ദ്രനിര്‍ദേശം ഇങ്ങനെ 

-● സ്വന്തം ചെലവിൽ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈനിൽ പോകാമെന്ന ഉറപ്പ് വിമാനത്തിൽ കയറുന്നതിനുമുമ്പായി യാത്രക്കാർ ഒപ്പിട്ടു നൽകണം.

●സ്ഥാപന ക്വാറന്റൈനുശേഷം ഒരാഴ്ച വീടുകളിലും ക്വാറന്റൈനിൽ കഴിയണം.

●ഗർഭിണികൾക്കും കുട്ടികൾക്കും മറ്റും രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈൻ. ആരോഗ്യസേതു ആപ്‌ നിർബന്ധമായും ഉപയോഗിക്കണം.

● വിമാനത്താവളങ്ങളിലെ തെർമൽ സ്‌ക്രീനിങ്ങിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ.

● റോഡുവഴി എത്തുന്നവർക്കും നിബന്ധനകൾ ബാധകം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇന്ത്യൻ അതിർത്തി കടക്കാൻ അനുവദിക്കൂ.

●വിമാനത്തിലോ കപ്പലിലോ കയറുന്നതിനുമുമ്പ് നിബന്ധന പാലിക്കാമെന്ന് ഒപ്പിട്ടു നൽകുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പ് കൈമാറണം.

● രോഗലക്ഷണങ്ങളുള്ളവരെ അടിയന്തരമായി ഐസൊലേറ്റ്‌ ചെയ്ത് ചികിത്സ ഉറപ്പാക്കണം. ശേഷിക്കുന്നവരെ സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകണം. ഇവർ ഒരാഴ്ച ഇവിടെ തുടരണം; ടെസ്റ്റും നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top