28 November Thursday

ചാൻസലർ 
കാവിവൽക്കരണ 
അജൻഡകൾക്ക് ബലംപകരുന്നു : ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024


തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർ നിയമനത്തിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ്  ചാൻസലർ പരിഗണിച്ചതെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരുമായി കൂടിയാലോചന ഉണ്ടായില്ല.  സർക്കാർ നിർദ്ദേശവും ഹൈക്കോടതി ഉത്തരവിന്റെ അന്തസ്സത്തയും നിരാകരിച്ചാണ് ചാൻസലർ പുതിയ നിയമനം നടത്തിയത്. കേന്ദ്രസർക്കാരിന്റെ കാവിവല്ക്കരണ അജൻഡകൾക്ക് ബലം പകരൽ മാത്രമാണ്ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവല്ക്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണ്. ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ സർക്കാർ നിയമപരമായ വഴികളും തേടുമെന്ന് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top