കൊച്ചി > ഉന്നതവിദ്യാഭ്യാസമേഖലയിൽ ഗവർണർ ആരിഫ്‌മൊഹമ്മദ് ഖാൻ കൈക്കൊള്ളുന്ന സ്വേച്ഛാധിപത്യപരമായ നടപടികൾക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മന്ത്രി ആർ ബിന്ദു. താൽക്കാലിക വൈസ് ചാൻസലർ നിയമനവും സർക്കാർ നൽകുന്ന പാനലിൽനിന്നാകണമെന്ന് സാങ്കേതിക സർവകലാശാലാ നിയമത്തിൽ പറയുന്നുണ്ട്.
വിസി നിയമനത്തിന് സർക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിയും വ്യക്തമാക്കുന്നു. എന്നാൽ, ചാൻസലർ പറയുന്നത് സർക്കാരിന് അധികാരമില്ലെന്നാണ്. ജനാധിപത്യവിരുദ്ധമായാണ് ഗവർണർ ഇടപെടുന്നത്. ചാൻസലർകൂടിയായ ഗവർണർ കാവിവൽക്കരണത്തിനാണ് ചൂട്ടുപിടിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി ചാൻസലർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..