തിരുവനന്തപുരം
ഭിന്നശേഷിക്കാരായ യാത്രക്കാർക്കുള്ള കൺസഷൻ ഐഡന്റിറ്റി കാർഡ് ഡിജിറ്റലാക്കി റെയിൽവേ. www.divyangjanid.indianrail.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി കൺസഷൻ ഐഡന്റിറ്റി കാർഡുകൾക്ക് അപേക്ഷിക്കാനും പുതുക്കാനും കഴിയും. ആവശ്യമായ രേഖകളുടെ സ്‌കാൻചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്‌താൽ മതി. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഡിജിറ്റൽ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
കാർഡ് ലഭിച്ചുകഴിഞ്ഞാൽ റിസർവേഷൻ ടിക്കറ്റ്, റെയിൽവേ കൗണ്ടറിൽനിന്നോ ഐആർസിടിസി വെബ്‌സൈറ്റുകളിലോ ആപ്പുകളിൽനിന്നോ എടുക്കാം. ടിക്കറ്റ് കൗണ്ടർ വഴിയോ യുടിഎസ് ആപ്പുവഴിയോ റിസർവ് ചെയ്യാത്ത ടിക്കറ്റുമെടുക്കാനാകും. കാഴ്‌ചവൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, പൂർണമായി കേൾവി, സംസാര വൈകല്യമുള്ളവർ, സഹായി ആവശ്യമുള്ള അസ്ഥിരോഗ വൈകല്യമുള്ള/പാരാപ്ലീജിക് വ്യക്തികൾ എന്നിവർക്കാണ് ഇളവ്. അപേക്ഷിക്കാൻ വേണ്ട രേഖകൾ: സർക്കാർ അംഗീകൃത ആശുപത്രി നൽകുന്ന ഭിന്നശേഷി, കൺസഷൻ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയവ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..