19 December Thursday

സൗത്ത്‌, നോർത്ത്‌: പേരുമാറ്റം പ്രാബല്യത്തിലാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

തിരുവനന്തപുരം
നേമം, കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനുകളുടെ പേരുമാറ്റത്തിന്‌ അംഗീകാരമായി. കൊച്ചുവേളി തിരുവനന്തപുരം നോർത്തായും നേമം തിരുവനന്തപുരം സൗത്തായുമാണ്‌ മാറ്റുന്നത്‌. ഇതു സംബന്ധിച്ചുള്ള നിർദേശം തിരുവനന്തപുരം ഡിവിഷന്‌ ദക്ഷിണ റെയിൽവേ നൽകി. പുതിയ ബോർഡ്‌ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. പേരുമാറ്റം നേരത്തേ കേരളം ഗസറ്റ്‌ വിജ്ഞാപനം ഇറക്കിയിരുന്നു. തുടർന്ന് റെയിൽവേ ബോർഡും അംഗീകരിച്ചു. തുടർന്നാണ്‌ ദക്ഷിണറെയിൽവേ പേര്‌ മാറ്റാൻ നിർദേശിച്ചത്‌. റിസർവേഷൻ സംവിധാനത്തിലും മാറ്റം ഉടൻ പ്രാബല്യത്തിലാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top