ആലപ്പുഴ > ദസറ–--ദീപാവലിയോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ പ്രധാന സ്ഥലങ്ങളും തീർഥാടനകേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ്. ടൂറിസ്‌റ്റ് ട്രെയിൻ 25-ന് കൊച്ചുവേളിയിൽനിന്ന് യാത്രതിരിക്കും.
ഋഷികേശ്, വാരണാസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങൾ സന്ദർശിച്ച് നവംബർ അഞ്ചിന് മടങ്ങും. 12 ദിവസം 11 രാത്രിയിലുമായി ടൂർ പാക്കേജ് നിരക്ക് സ്‌റ്റാൻഡേർഡ് ക്ലാസ് 24,340 രൂപയും കംഫർട്ട് ക്ലാസ് 36,340 രൂപയുമാണ് നിരക്ക്. ആഭ്യന്തരവിമാന യാത്രകൾ ലേഷാം താഴ്‌വര – നുബ്ര പാൻഗോങ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ലേ ലഡാക് വിമാനയാത്ര പാക്കേജ് എട്ട് ദിവസം ഏഴ് രാത്രി 17ന് കൊച്ചിയിൽനിന്ന് പുറപ്പെടും.
ഇരുവശത്തേക്കും വിമാന ടിക്കറ്റുകൾ, ഭക്ഷണത്തോടൊപ്പം മൂന്ന് രാത്രി വീതം ഹോട്ടലിലും കൂടാരത്തിലും താമസം, യാത്രകൾക്ക് നോൺ എസി വാഹനം, നുബ്ര വാലിയിലെ സാംസ്‌കാരിക നൃത്തപരിപാടി, മലയാളി ടൂർ മാനേജരുടെ സേവനം, യാത്ര ഇൻഷുറൻസ് തുടങ്ങിയവ ഉണ്ടാകും. 54,700 രൂപ മുതലാണ് നിരക്ക്. ഒക്‌ടോബറിൽ രാജസ്ഥാനിലേക്കും നവംബറിൽ പുരിയിലേക്കും വിമാനയാത്ര പാക്കേജുകളുണ്ട്.
ഐആർസിടിസി– അന്താരാഷ്‌ട്ര വിമാനയാത്രകൾ നേപ്പാൾ വിമാനയാത്ര പാക്കേജ് (അഞ്ച് രാത്രി / ആറ് ദിവസം) 24ന് കൊച്ചിയിൽനിന്ന് പുറപ്പെടും. ഇരുവശത്തേക്കും വിമാന ടിക്കറ്റുകൾ, ഭക്ഷണത്തോടൊപ്പം അഞ്ച് രാത്രികൾ മൂന്നു സ്‌റ്റാർ ഹോട്ടൽ താമസം, യാത്രകൾക്ക് എസി വാഹനം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർഗൈഡ് (നേപ്പാൾ), പ്രവേശനടിക്കറ്റുകൾ, യാത്ര ഇൻഷുറൻസ് തുടങ്ങിയവയുണ്ട്. 50,320 രൂപയാണ് പാക്കേജ് നിരക്ക്.
സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് എൽടിസി സൗകര്യമുണ്ട്. വെബ്സൈറ്റ് – www.irctctourism.com. അംഗീകൃത ഏജന്റ് മുഖേനയും ബുക്ക് ചെയ്യാമെന്ന് ടൂറിസം എക്‌സിക്യൂട്ടീവ് അംഗം വിനോദ്‌നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: തിരുവനന്തപുരം – 8287932095 എറണാകുളം – 8287932082, കോഴിക്കോട് – 8287932098 കോയമ്പത്തൂർ -–- 9003140655
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..