22 November Friday

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

തിരുവനന്തപുരം > കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം  ജില്ലകളിലാണ്‌ യെല്ലോ അലർട്ടുള്ളത്‌.

യെല്ലൊ അലർട്ട്‌ പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശനിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top