19 September Thursday

കനത്ത മഴ: കണ്ണൂരിൽ വീടുകളിൽ വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഇരിട്ടി > കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പഴശ്ശി ഡാമിനടുത്ത വെളിയമ്പ്രയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി. സുഭാഷ് വെളിയമ്പ്ര, ഇ പ്രസന്ന, കെ തങ്കമണി, കെ ശശി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെ മലവെള്ളം ഇരച്ചെത്തിയത്.



കാഞ്ഞിരപ്പുഴ കരകവിഞ്ഞു

പേരാവൂർ > കണ്ണൂർ പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചലിൽ നെടുംപുറംചാൽ,തെറ്റുവഴി, തൊണ്ടിയിൽ മേഖലകളിൽ പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വിവിധയിടങ്ങളിൽ റോഡിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top