22 December Sunday

സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പത്ത്‌ ജില്ലകളിൽ യെല്ലോ അലർട്ടും തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരിവനന്തപുരം > സംസ്ഥാനത്ത്‌ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പത്ത്‌ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ തുടരും. ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലർട്ടും തുടരും.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top