09 September Monday

നിലമ്പൂരിൽ പെയ്തിറങ്ങിയത് റെക്കോർഡ് മഴ; നാല് ദിവസംകൊണ്ട് പെയ്തത് 310.2 മി മീറ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

നിലമ്പൂർ > നിലമ്പൂർ വനമേഖലയിൽ നാല്  ദിവസം കൊണ്ട് പെയ്തിറങ്ങിയത് റെക്കോർഡ് മഴ. ജൂലൈ 28 മുതൽ 31 വരെ പെയ്തത് 310.2 മി. മീറ്റർ മഴ. മുൻപ് 2018 ലും 2019ലുമാണ് നിലമ്പൂരിൽ കനത്ത മഴപെയ്തിട്ടുള്ളത്. ചൂരൽമല ഉരുൾപൊട്ടലുണ്ടായ ദിവസങ്ങളിൽ 197.8 മി. മീറ്റർ മഴയാണ് നിലമ്പൂരിൽ പെയ്തത്. നിലമ്പൂർ വനം പരിസ്ഥിതി ഗവേഷണകേന്ദ്രത്തിൻറെ മഴമാപിനിയിലാണ് അളവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ മാസം ഇതുവരെ 836.4 മി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ജൂണിൽ 447.4 മീ. മീറ്റർ മഴയും പെയ്തു. ജൂൺ മുതൽ ജൂലൈ വരെ 1564 മി. മീറ്റർ മഴ നിലമ്പൂരിൽ രേഖപ്പെടുത്തി. 2018 ലെ മഴയിലും 2019 ലെ മഴയിലും നിലമ്പൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. 2018 ൽ ചെട്ടിയംപാറ ഉരുൾപൊട്ടലും 2019 ൽ കവളപ്പാറ ഉരുൾപൊട്ടലുമുണ്ടായത് റെക്കോർഡ് മഴയെ തുടർന്നാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ വനമേഖലയിൽ ഉൾപ്പെടെ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് ചാലിയാറിലും പോഷകനദികളിലും ജലനിരപ്പ് ഉയർന്നിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top