22 December Sunday

ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന്  മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്‌. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന്‌ കരുതുന്നതായി കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. മഴയെത്തുടർന്ന്‌  ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഈ ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top