24 December Tuesday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

തിരുവനന്തപുരം > കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി  രൂപപ്പെട്ട  ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

നവംബർ  25ഓടെ തെക്കൻ  ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. രണ്ട് ദിവസത്തിൽ തമിഴ്നാട്-  ശ്രീലങ്ക തീരത്തേക്ക്  നീങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  നവംബർ   26-27  തീയതികളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ് ( യെല്ലോ അലർട്ട് )


26/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
27/11/2024 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 26, 27 തീയതികളിൽ  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ ഇന്ന്  മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top