03 November Sunday
ഈ സീസണിൽ 11 ശതമാനം കുറവ്

ആഗസ്തിൽ പെയ്തത് 30 ശതമാനം കുറവ്, പക്ഷെ സെപ്തംബറിൽ മഴ കൂടും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

തിരുവനന്തപുരം> സെപ്തംബർ മാസത്തിൽ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം. മഴക്കാലം തുടങ്ങി സെപ്തംബർ ആവുന്നതോടെ മഴ കുറയുമെങ്കിലും സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടും എന്നാണ് പ്രവചനം.

കേരളത്തിൽ സെപ്തംബർ മാസം ലഭിക്കുന്ന ശരാശരി മഴ 272 മില്ലി മീറ്ററാണ്. ഇതിൽ കൂടുതൽ ഇത്തവണ ലഭിക്കും എന്നാണ് കണക്കുകൾ. സെപ്റ്റംബറിലും ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

 

വയനാട്ടിലും ഇടുക്കിയിലും കുറഞ്ഞു

ജൂണിൽ 648 മില്ലി മീറ്റർ, ജൂലൈയിൽ 653, ആഗസ്തിൽ 473, എന്നിങ്ങനെയാണ് സാധാരണ ലഭിക്കുന്ന മഴ.

 ഇത്തവണ കേരളത്തിൽ ജൂൺ മാസത്തിൽ 25% കുറവ് മഴ ലഭിച്ചപ്പോൾ ജൂലൈ മാസത്തിൽ 16% കൂടുതൽ ലഭിച്ചു. എന്നാൽ ആഗസ്തിൽ 30% കുറവ് മഴയാണ് ലഭിച്ചത്.

വയനാട്ടിലും ഇടുക്കിയിലും ലഭിക്കേണ്ട മഴയിലും കുറവാണ് പെയ്തിറങ്ങിയത്. പക്ഷെ ദീർഘനാൾ പെയ്യേണ്ട മഴ ഒന്നിച്ച് പെയ്തു എന്നതാണ് ദുരന്തങ്ങൾക്ക് വഴി തുറന്നത്. മഴയുടെ ദൈർഘ്യം കുറഞ്ഞപ്പോൾ ശക്തി കൂടി.

 

ഈ മഴക്കാലം പെയ്തത് 11 ശതമാനം കുറവ്

കാലവർഷ മഴ ഇതുവരെ ഏറ്റവും കൂടുതൽ ലഭിച്ചത് കോഴിക്കോട് കുറ്റ്യാടിയും വയനാട് കള്ളാടിയിലുമാണ്. ഇവിടെ മഴ കുത്തനെ വർധിച്ചു.

കേരളത്തിൽ കാലവർഷം തുടങ്ങിയ ശേഷം ജൂൺ മുതൽ ആഗസ്ത് വരെ ഇതുവരെ 11% കുറവ് മഴയാണ് ലഭിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top