23 December Monday

അധിക്ഷേപത്തെ ന്യായീകരിച്ച്‌ ചെന്നിത്തല; സുധാകരന്റേത്‌ "ആലങ്കാരിക' വിമർശനം

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കോഴിക്കോട് > മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ കെ സുധാകരൻ എം പി യെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ അസറ്റാണ് സുധാകരൻ - ചെന്നിത്തല വാർത്താ ലേഖകരോട് പറഞ്ഞു. ഇന്നലെ താൻ പറഞ്ഞത് പൊതുപ്രസ്‌താവനയാണ്‌.

ആരേയും സുധാകരൻ ആക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർതിനെ ആലങ്കാരികമായി വിമർശിക്കയായിരുന്നു. സുധാകരൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ്. വിവാദം ഇവിടെ അവസാനിച്ചു. സു ധാകരനുമായി സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ രാവിലെ വാർതാസമ്മേളനത്തിൽ സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സുധാകരന്റെ എതിർപ്പ് മൂലം ഇരുപത്തി നാല് മണിക്കൂറിനകം ചെന്നിത്തല മലക്കംമറിഞ്ഞിരിക്കയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top