തിരുവനന്തപുരം > കേരളത്തിലെ 87 ലക്ഷം റേഷൻകാർഡ് ഉടമകളുടെ രേഖകൾ സ്‌പ്രിങ്ക്‌ളർ കമ്പനിക്ക് നൽകിയെന്ന ആരോപണത്തിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ രീതിയിൽ യുഡിഎഫിലെ മുൻനിര നേതാക്കന്മാർ അടക്കം വാർത്താസമ്മേളനം വിളിച്ച് ദിവസങ്ങളോളം ചർച്ച ചെയ്‌ത വിഷയമാണ് ഒറ്റയടിക്ക് ഇല്ലാ എന്ന് പറഞ്ഞത്.
കേരളത്തിലെ പ്രമുഖ ദിനപ്പത്രത്തിൽ വന്ന വാർത്തയാണ് ഞാൻ ആരോപണമായി ഉന്നയിച്ചത്. അവർ പിന്നീട് പറഞ്ഞത് ഇതിന്റെ ചില ഘട്ടങ്ങളിൽ ഈ ഡേറ്റ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. അത് ഉപയോഗിക്കുന്നില്ല എന്ന് ഗവൺമെന്റ് പറഞ്ഞപ്പോൾ ഓക്കേ, ഞാൻ അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പറയുന്നത്. അത് മാധ്യമങ്ങളിൽ വരുന്നതാണ്, അതല്ലാതെ ഞങ്ങളുടെ കയ്യിൽ ഫയൽ ആക്‌സസ് ഒന്നും ഇല്ല. അല്ലാതെ ഞങ്ങളെന്ത് ചെയ്യാനാണ് - ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..