ചേലക്കര
പാലക്കാട്ട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും രമേശ് ചെന്നിത്തല എംഎൽഎ. ബിജെപിക്ക് ഒരു പ്രസക്തിയും അവിടെയില്ല. ഇ ശ്രീധരൻ മത്സരിച്ചിട്ടുപോലും പാലക്കാട് ബിജെപി ജയിച്ചിട്ടില്ല. തുടർച്ചയായി പാലക്കാട്ട് മത്സരിച്ച് ജനം തള്ളിക്കളഞ്ഞ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിന് മൂന്നാമത് എത്താനേ സാധിക്കൂ. കേരളത്തിൽ കോൺഗ്രസിനകത്ത് പവർ ഗ്രൂപ്പുകൾ ഉണ്ട്. ഉപതെരഞ്ഞെടുപ്പ് സാധാരണ ഭരണത്തിന്റെ വിലയിരുത്തലാണ്. ഇനി ആർക്കെങ്കിലും പ്രതിപക്ഷത്തെ വിലയിരുത്തണമെങ്കിൽ അതും ആയിക്കോട്ടെ–-ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..