23 December Monday

'ഈ ലോകം ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്': രമ്യ നമ്പീശൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് രമ്യ നമ്പീശൻ എഴുതിയ വാക്കുകളും ശ്രദ്ധ നേടുകയാണ്. തന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം എന്നായിരുന്നു രമ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

തന്റെ കുറിപ്പിന് താഴെയായി അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളും രമ്യ ചേർത്തിട്ടുണ്ട്. 'സത്യം പറയുന്നതും ഒരു വിപ്ലവമാണ്' എന്ന അന്റോണിയോയുടെ വാക്കുകളായിരുന്നു രമ്യ പോസ്റ്റിൽ ചേർത്തത്.

"ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം." എന്നായിരുന്നു രമ്യ പങ്കുവച്ച വാക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top