22 November Friday

സമൂഹവ്യാപനം; ഇന്ന്‌ റാൻഡം ടെസ്‌റ്റ്‌; 3000പേരുടെ സാമ്പിളുകൾ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


സംസ്ഥാനത്ത്‌ ചൊവ്വാഴ്ച റാൻഡം പരിശോധന. കോവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത്‌ നടന്നിട്ടുണ്ടോ എന്നറിയാനാണിത്‌. പോസിറ്റീവ്‌ കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന് പുറത്തുനിന്ന് നിരവധിപേർ എത്തിത്തുടങ്ങിയതും കണക്കിലെടുത്താണ്‌  റാൻഡംടെസ്‌റ്റ്‌.

സമൂഹത്തിലെ വിവിധ മേഖലകളിലുൾപ്പെടെ 3000പേരുടെ സാമ്പിളുകൾ പരിശോധിക്കും. ഹോട്ട്‌സ്‌പോട്ട്‌ പ്രദേശങ്ങളിൽനിന്നടക്കം സാമ്പിൾശേഖരിക്കും.  കൂടുതൽപേർക്ക് പോസി‌റ്റീവായാൽ സമൂഹവ്യാപനം നടന്നതായി മനസ്സിലാക്കാം.

കോവിഡ്‌ ലക്ഷണമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവർ, വിദേശ, ഇതര സംസ്ഥാന യാത്രാചരിത്രമില്ലാത്തവർ, മുതിർന്ന പൗരൻമാർ, ഗർഭിണികൾ തുടങ്ങിയവരിൽനിന്നാണ് സാമ്പിൾ എടുത്ത് പിസിആർ പരിശോധന നടത്തുക. രണ്ട് ദിവസത്തിനകം  ഫലംലഭിക്കും. രണ്ടാംതവണയാണ് സംസ്ഥാനത്ത് റാൻഡം പരിശോധന നടത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top