05 November Tuesday

മഴയുടെ ഭാവങ്ങളിൽ ഒരു പെണ്ണരങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രംഗോത്സവം ഉത്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം > മഴ പ്രമേയമാക്കി ഭാരത് ഭവനിൽ പെൺപ്രതിഭകൾ അവതരിപ്പിച്ച രംഗോത്സവം ഹൃദ്യമായ അനുഭവമായി. ഉജ്ജയിനിയിലെ വിഖ്യാത കഥക് നർത്തകി ഡോ ഖുശ്ബു പാഞ്ചാലിന്റെ കഥക് നൃത്തമയിരുന്നു മുഖ്യ ആകർഷണം. കൂടാതെ ഒപ്പന, കോൽക്കളി, മഴപ്പാട്ടുകൾ, പരമ്പരാഗതമായി പുരുഷൻമാർ അവതരിപ്പിച്ചു വരുന്ന ദഫ് മുട്ട് എന്നീ കലാരൂപങ്ങളുമായി ഇരുപതോളം പെൺ  കലാപ്രതിഭകളും  അരങ്ങിലെത്തി.



ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൺസൂൺ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. വട്ടപ്പറമ്പിൽ പീതാംബരൻ അധ്യക്ഷനായിരുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആമുഖഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ ഇൻ ചാർജ്ജ്  പ്രേം കുമാർ വിശിഷ്ടാതിഥിയായിരുന്നു. ഐപിഎഎഫ് ഡയറക്ടർ ശ്യാം പാണ്ഡെ,  മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ  ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു.

സംവിധായകനും മാധ്യമപ്രവർത്തകനുമായ കെ ബി വേണു, പ്രൊഫ അലിയാർ, എസ് രാധാകൃഷ്ണൻ, അഡ്വ. റോബിൻ സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു. രംഗോത്സവത്തിൽ പങ്കെടുത്ത കലാപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെയും ഐപിഎഎഫിന്റെയും സഹകരണത്തോടെയാണ് ഭാരത് ഭവൻ രംഗോത്സവം സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top