22 November Friday

പെൺപ്രതിഭകളുടെ രംഗോത്സവം വ്യാഴാഴ്ച ഭാരത് ഭവനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

തിരുവനന്തപുരം > മഴ പ്രമേയമാക്കി പെൺപ്രതിഭകളുടെ രംഗോത്സവം വ്യാഴാഴ്ച (സെപ്റ്റംബർ 5) തിരുവനന്തപുരം ഭാരത് ഭവനിൽ അരങ്ങേറും. വിഖ്യാത കഥക് നർത്തകിയും  ബോളിവുഡ് കൊറിയോഗ്രാഫറുമായ ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക് നൃത്തം, ഒപ്പന, കോൽക്കളി, മഴപ്പാട്ടുകൾ, സാധാരണയായി പുരുഷൻമാർ അവതരിപ്പിച്ചു വരുന്ന ദഫ് മുട്ട് എന്നീ അവതരണങ്ങളുമായി ഇരുപതോളം കലാകാരികൾ അരങ്ങിലെത്തും.

ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതിയിൽ വൈകുന്നേരം 6 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യും. വട്ടപ്പറമ്പിൽ പീതാംബരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആമുഖഭാഷണം നടത്തും, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ഐഎഎസ്,  ചലച്ചിത്ര അക്കാദമി ചെയർമാൻ-ഇൻ-ചാർജ്ജ്  പ്രേം കുമാർ, നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഐപിഎഎഫ് ഡയറക്ടർ ശ്യാം പാണ്ഡെ,  മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ  ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിക്കും. മാധ്യമ പ്രവർത്തകൻ കെ ബി വേണു, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്ണൻ,  അഡ്വ. റോബിൻ സേവ്യർ എന്നിവർ  ചടങ്ങിൽ സന്നിഹിതരാകും.  കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെയും  ഐ.പിഎ.എഫിൻ്റെയും സഹകരണത്തോടെ ഒരുക്കുന്ന മൺസൂൺ ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top