22 December Sunday

മംഗലപുരത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം> മംഗലപുരത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം. സമീപത്ത് കേബിള്‍ ജോലിക്ക് എത്തിയ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കയറി 20കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്.

 ഇരുപതുകാരിയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കള്‍ യുവതിയെ കടന്നുപിടിച്ചപ്പോള്‍ ബഹളം വെച്ചു. തുടര്‍ന്ന് വായില്‍ തുണി തിരിക്കയറ്റിയശേഷമായിരുന്നു പീഡനം എന്നാണ് പ്രാഥമിക വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top