25 December Wednesday

ഒന്നാംക്ലാസുകാരിയെ പീഡീപ്പിച്ച ബിജെപിക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സതീശൻ

തലശേരി> ഒന്നാംക്ലാസ്‌ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ബിജെപിക്കാരൻ അറസ്‌റ്റിൽ. തലശേരി എംഎം റോഡ്‌ പഞ്ചമഹൽ ഹൗസിൽ ജി സതീശനെ (40) യാണ്‌ തലശേരി ടൗൺ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

ഒക്ടോബർ 27ന്‌ വൈകിട്ട്‌ വാടിക്കലിലെ പൊതുശൗചാലയത്തിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയിലാണ്‌ നടപടി. അധ്യാപികയോടും രക്ഷിതാക്കളോടും കുട്ടി സംഭവം പറഞ്ഞു. തുടർന്ന്‌, സ്‌കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്തു. കുട്ടിയുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതിയെ ശനി രാത്രി എറണാകുളത്തുനിന്നാണ്‌ പിടിച്ചത്‌.  പോക്‌സോ നിയമത്തിലെ 64 (2), 65(2) വകുപ്പുകളടക്കം പ്രതിക്കെതിരെ ചുമത്തി.

സിപിഐ എം ഇല്ലിക്കുന്ന്‌ ബ്രാഞ്ചംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ രഞ്ജിത്തിനെ ലോഗൻസ്‌ റോഡിൽ വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്‌ സതീശൻ. മറ്റു നിരവധ കേസുകളും ഇയാൾക്കെതിരെയുണ്ട്‌.  ഇടത്തിലമ്പലം കൃഷ്‌ണകൃപയിൽ സഹോദരനൊപ്പമാണ്‌ ഇപ്പോൾ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top