22 December Sunday

പ്രണയം നടിച്ച്‌ പീഡനം: കാഞ്ഞങ്ങാട്‌ സ്വദേശികൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

കാഞ്ഞങ്ങാട്> സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മട്ടന്നൂർ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.  യുവതിയുടെ പരാതിയിൽ കാഞ്ഞങ്ങാട്ടെ മുഹമ്മദ്‌ സിനാൻ, സുഹൃത്ത്  ഇംതിയാസ് എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.

യുവതിയെ മുഹമ്മദ്‌ സിനാൻ പ്രണയം നടിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി  വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ്‌ പരാതി. യുവതി ഗർഭിണിയായതോടെ ഇംതിയാസിന്റെ സഹായത്തോടെ ഗർഭഛിദ്രം നടത്തി. ഇതിനുശേഷം ബന്ധത്തിൽനിന്ന് സിനാൻ പിന്മാറി. തുടർന്ന്‌, യുവതി മട്ടന്നൂർ പൊലീസിൽ പരാതി നൽകി.  കേസ്‌ മട്ടന്നൂർ പൊലീസ് ഹൊസ്ദുർ​ഗ് പൊലീസിന്  കൈമാറുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top