തൃശൂർ > സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചെറായി തൊണ്ടിത്തറയില്‍ കൃഷ്ണരാജിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ 2017 മുതൽ പെൺകുട്ടി നിരന്തര പീഡനത്തിന് വിധേയയായിരുന്നു.
നെടുപുഴ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ അഞ്ച് എവിഡൻസുകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ വിവേകാനന്ദന്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..