25 December Wednesday

രാജസ്ഥാനിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി മട്ടന്നൂരിൽ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

പടം: മഹേഷ്‌ചന്ദ് ശർമയെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍

മട്ടന്നൂര്‍> രാജസ്ഥാനിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ ഒളിവില്‍പ്പോയ പ്രതിയെ മട്ടന്നൂരിൽ പിടികൂടി. രാജസ്ഥാനിലെ മേദി വില്ലേജ്‌ സ്വദേശി മഹേഷ്‌ചന്ദ് ശർമയെ (33)യാണ് തില്ലങ്കേരി പടിക്കച്ചാലില്‍വച്ച് വെള്ളി പകല്‍ പതിനൊന്നോടെ മട്ടന്നൂര്‍, രാജസ്ഥാന്‍ പൊലീസ്‌ ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന്‍ പൊലീസിന് കൈമാറി.

   ജയ്‌പുർ സൗത്തിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറുമാസം മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിൽ വാടകയ്ക്ക്  താമസിക്കുന്ന കുടുംബത്തിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്.  കുടുംബത്തിന്റെ പരാതിയില്‍ സംഗനേർ സദർ  പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ മഹേഷ്ചന്ദ് ഒളിവില്‍പ്പോയി. 

മൊബൈൽ ഫോൺ  കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിലുള്ളതായി തിരിച്ചറിഞ്ഞു.  അതിഥിത്തൊഴിലാളികൾക്കൊപ്പം തില്ലങ്കേരി പടിക്കച്ചാലില്‍ താമസിച്ച് മാർബിൾജോലി ചെയ്യുകയായിരുന്നു.

   എസ്ഐമാരായ ആർ എന്‍ പ്രശാന്ത്,  ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ താമസസ്ഥലം തിരിച്ചറിഞ്ഞത്‌.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top