24 November Sunday

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

ഹുസൈൻ

തൃശൂർ> പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന മുക്കം സ്വദേശി കല്‍പ്പൂര്‍ വീട്ടില്‍ ഹുസൈനാണ് (32) മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈന്‍. സപ്‌തംബർ നാലിന്‌ കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെ ആക്രമത്തിലാണ് പരുക്കേറ്റത്.

തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആനയുടെ അടിയേറ്റ് മൂന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. കൂടാതെ ശ്വാസകോശത്തിനും ക്ഷതമേറ്റിരുന്നു.  ഇതിനിടെ, കഴിഞ്ഞ ദിവസം ഹുസൈന് കോവിഡും സ്ഥിരീകരിച്ചു. ഇതോടെ  ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. പിതാവ് : ഇബ്രാഹിം, മാതാവ് : പാത്തുമ്മ. അൻസിതയാണ് ഹുസൈന്റെ ഭാര്യ. മക്കൾ : മൊഹമ്മദ്‌ ആഷിഖ്, അം 

പാലപ്പിള്ളി എസ്റ്റേറ്റിനടുത്തുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചത്‌. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘം കുങ്കിയാനകള്‍ക്കൊപ്പമുണ്ട്‌. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.  

24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ആറു മണിക്കൂറിന് ശേഷം കാട്ടാനക്കൂട്ടം കാടുകയറിയെങ്കിലും പിന്നെയും ഭീഷണി തുടർന്നതോടെയാണ്‌ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ എത്തിച്ചത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top