23 December Monday

റേഷൻ വ്യാപാരി കമീഷൻ: മൂന്നു മാസത്തെ തുക മുൻകൂർ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

തിരുവനന്തപുരം> റേഷൻ വ്യാപാരി കമീഷൻ വിതരണത്തിന്‌ മൂന്നു മാസത്തേയ്‌ക്ക്‌ ആവശ്യമായ തുക മുൻകുറായി അനുവദിച്ചു. ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top