19 December Thursday

ജലനിരപ്പ് ഉയരുന്നു: 6 ഡാമുകളിൽ റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

ബാണാസുരസാ​ഗർ അണക്കെട്ട്

തിരുവനന്തപുരം > വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, ഇരട്ടയാർ, പത്തനംതിട്ടയിലെ മൂഴിയാർ, തൃശൂരിലെ പെരിങ്ങൽക്കുത്ത് എന്നിവിടങ്ങളിലാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്.

ബാണാസുരസാ​ഗർ അണക്കെട്ടിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മുൻകരുതലിന്റെ ഭാ​​ഗമായി വെള്ളം തുറന്നുവിടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top