22 December Sunday

മഴ കനക്കുന്നു: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; 5 ജില്ലകളിൽ റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം

കോഴിക്കോട് > സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പലയിടത്തും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top