30 December Monday

മൂന്ന് ജില്ലയിൽ ഇന്ന്‌ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
തിരുവനന്തപുരം> അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ച മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ് അലർട്ട്‌ പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്‌.
 
കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്ക്‌ മാറ്റമില്ല. കേരളം, കർണാടക,- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്‌ച വരെ മീൻപിടിത്തത്തിന്‌ പോകരുതെന്ന്‌ കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top