കൊച്ചി> സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കാൻ സഹകരണ രജിസ്‌ട്രാർക്ക് പൂർണ്ണ അധികാരമുണ്ടന്ന് ഹൈക്കോടതി ഫുൾ ബഞ്ച്. ഭരണ സമിതി അംഗങ്ങളുടെ അയോഗ്യത പരിഗണിക്കാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമുണ്ടെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തിയാണ് ഫുൾ ബഞ്ച് വിധി.
ജസ്റ്റിസ് മാരായ പി ബി സുരേഷ് കുമാർ, പി വി കുഞ്ഞികൃഷ്‌ണൻ, സി എസ് സുധ എന്നിവരടങ്ങുന്ന ഫുൾ ബഞ്ചാണ് നിയമ പ്രശനം പരിഗണിച്ചത്. ഭരണ സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം സമർപ്പിക്കന്ന പരാതിയിൽ ആർബിട്രേഷൻ കോടതിക്ക് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം എടുക്കാം. എന്നാൽ ഈ വ്യവസ്ഥ സഹകരണ രജിസ്ട്രാറുടെ അധികാരത്തെ ഹനിക്കുന്നതല്ലന്ന് ഫുൾ ബഞ്ച് ഉത്തരവിൽ പറഞ്ഞു.
സഹകരണ ചട്ടം 42 (2) (സി ) പ്രകാരം കടിശിഖവരുത്തുന്ന ഭരണ സമിതി അംഗം അയോഗ്യനാണ്. കുടിശിയ അടയ്ക്കാൻ ആവശ്യപ്പെട്ട് ഒരു മാസത്തെ സാവകാശം അനുവദിച്ച് നോട്ടീസ് നൽകിയിരിക്കണം. നോട്ടിസ് ലഭിച്ച് സമയപരിധിക്കുളിൽ കുടിശിഖ അടക്കണം. സമയപരിധിക്കുള്ളിൽ കുടിശിഖ അടച്ചില്ലെങ്കിൽ അയോഗ്യത കൽപ്പിക്കാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്. സമയപരിധിക്കു ശേഷം കുടിശല അടച്ചാലും അയോഗ്യത നിലനിൽക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ വിയോജിച്ചു. അയോഗ്യത കൽപ്പിക്കാൻ നടപ്പടി തുടങ്ങുമ്പോൾ അയോഗ്യത നിലവിലുണ്ടായിരിക്കണമെന്നായിരുന്നു ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് പുറപ്പെടുവിച്ച ഉത്തരവ്.ഭൂരിപക്ഷ തീരുമാനമായിരിക്കും വിധിയായി കണക്കിലെടുക്കുക. കുടിശിഖ ചൂണ്ടിക്കാട്ടി ഭരണ സമിതി അംഗത്തിന് പ്രത്യേക നോട്ടീസ് നൽകണമെന്ന വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ഫുൾ ബഞ്ച് നിർദ്ദേശിച്ചു. ഭരണ സമിതി അംഗവായി തെരഞ്ഞെടുക്കുന്നതിന് മുൻപ് ലഭിച്ച നോട്ടീസ് ഇത്തരം നോട്ടീസിന് പകരമാവില്ലെന്നും ഫുൾ ബഞ്ച് കൂട്ടി ചേർത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..