23 December Monday

മത്സ്യത്തൊഴിലാളികളെ 
തീരസംരക്ഷണസേന രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


കൊച്ചി
കനത്ത മഴയിൽ നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു. ഐഎഫ്‌ബി ആഷ്നി എന്ന മീൻപിടിത്ത ബോട്ടിൽ കുടുങ്ങിയ 11 പേരെയാണ്‌ രക്ഷിച്ചത്‌. കൊച്ചിയിൽനിന്ന്‌ 80 നോട്ടിക്കൽ മൈൽ അകലെ പൊന്നാനി തീരത്താണ്‌ ചൊവ്വ അർധരാത്രിയോടെ ബോട്ട്‌ കടൽക്ഷോഭത്തിൽ പെട്ടത്‌. സാങ്കേതികത്തകരാറ്‌ സംഭവിച്ചതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായി.

തീരസംരക്ഷണസേനയുടെ ഡോർണിയർ വിമാനത്തിന്റെയും അഭിനവ്‌ കപ്പലിന്റെയും അഡ്വാൻസ്‌ഡ്‌ ലൈറ്റ്‌ ഹെലികോപ്‌റ്ററിന്റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. ബോട്ടിലുണ്ടായിരുന്നവർക്ക്‌ ഭക്ഷണവും ശുദ്ധജലവും നൽകി. തുടർന്ന്‌ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന കൊച്ചിയിലെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top