കോട്ടയം > മാധ്യമപ്രവർത്തക രശ്‌മി പി എസ് അന്തരിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് അവിടെ മോർച്ചറിയിൽ. നാളെ രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന്.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രശ്മി ഓണത്തിന് ഈരാറ്റുപേട്ട തിടനാടുളള വീട്ടിലേക്ക് എത്തിയതായിരുന്നു. പുലർച്ചെ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. രക്തസമ്മർദ്ദം കുറഞ്ഞാതാണെന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..