22 December Sunday

റിയാസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി രേവതി സമ്പത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > നടൻ റിയാസ് ഖാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവനടി രേവതി സമ്പത്ത്. രാത്രി ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കാമറാമാൻ തന്റെ അനുവാദമില്ലാതെയാണ് റിയാസ് ഖാന് ഫോൺ നമ്പർ നൽകിയത്.

'സെക്സ് ചെയ്യാൻ ഇഷ്ടമാണോ, ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്, ഒൻപതു ദിവസം കൊച്ചിയിലുണ്ട് നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ കൂട്ടുകാരികളെ ഒപ്പിച്ചു തന്നാൽ മതി' എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നും നടി പറഞ്ഞു.

രേവതി ലൈം​ഗികാരോപണമുന്നയിച്ചതിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. പ്ലസ്‌ടു വിദ്യാർഥിയായിരിക്കെ സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞ്‌ തന്നെ ലൈംഗികമായി സിദ്ദിഖ്‌ ചൂഷണംചെയ്‌തെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top